Languages:

This site is created using Wikimapia data. Wikimapia is an open-content collaborative map project contributed by volunteers around the world. It contains information about 32570839 places and counting. Learn more about Wikimapia and cityguides.

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്

പുല്‍പ്പറ്റ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ അരീക്കോട് ബ്ളോക്കില്‍ പുല്‍പ്പറ്റ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്. 30.12 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാവനൂര്‍, തൃക്കലങ്ങോട് പഞ്ചായത്തുകളും തെക്കുഭാഗത്ത് മൊറയൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകളും, മഞ്ചേരി മുനിസിപ്പാലിറ്റിയും കിഴക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, തൃക്കലങ്ങോട് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് കുഴിമണ്ണ, മൊറയൂര്‍ പഞ്ചായത്തുകളുമാണ്.പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ഡിസ്ട്രിക്ടില്‍ 1956-ല്‍ ആണ് പരീക്ഷണാര്‍ത്ഥം ചില പഞ്ചായത്തുകള്‍ നിലവില്‍ വരുന്നത്. ആ കൂട്ടത്തില്‍ നിലവില്‍ വന്ന ഒരു പഞ്ചായത്ത് ആണ് പുല്‍പ്പറ്റ. ഐക്യകേരളം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഈ പഞ്ചായത്ത് രൂപീകൃതമായിട്ടുണ്ട്. പുല്‍പറ്റ അംശം എന്ന പേരിലറിയപ്പെട്ടിരുന്ന പുല്‍പറ്റ, പൂക്കൊളത്തൂര്‍, ഒളമതില്‍, ചെറുപുത്തൂര്‍, തോട്ടേക്കാട്, കാരാപറമ്പ് ഭാഗങ്ങളായിരുന്നു അന്നത്തെ പുല്‍പ്പറ്റ പഞ്ചായത്ത്. കാരാപറമ്പ് ആയിരുന്നു അന്നത്തെ പഞ്ചായത്താസ്ഥാനം. 1964-ലെ പഞ്ചായത്ത് പുന:സംഘടനയില്‍ പഞ്ചായത്ത് അതിര്‍ത്തി വികസിപ്പിച്ചു. തൃപ്പനച്ചി അംശത്തില്‍ ഉള്‍പ്പെട്ടിരുന്ന തൃപ്പനച്ചി പാലക്കാട്, മുത്തന്നെൂര്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇന്നത്തെ പഞ്ചായത്തിന്റെ രൂപമായി മാറി.പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ഡിസ്ട്രിക്ടിലെ പിന്നാക്കം നില്‍ക്കുന്ന ഏറനാട്ടിലെ കര്‍ഷക ഗ്രാമമായിരുന്നു പുല്‍പറ്റ. മലപ്പുറം ജില്ലയില്‍ ഏകദേശം മദ്ധ്യഭാഗത്ത് വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന പുല്‍പ്പറ്റ പഞ്ചായത്തിന്റെ പൊതുവായ കിടപ്പ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്. പഞ്ചായത്തിലെ പ്രധാന തോട് വടക്കു പടിഞ്ഞാറോട്ടൊഴുകി ചാലിയാറില്‍ ചേരുന്നു. 1930 ല്‍ ഉണ്ടായ കൊടുങ്കാറ്റില്‍ ഉണ്ടായ വന്‍നാശനഷ്ടങ്ങള്‍, 1939-40 കളില്‍ ഉണ്ടായ കോളറയും രണ്ടാം ലോകമഹായുദ്ധ കാലത്തുണ്ടായ കടുത്ത ഭക്ഷ്യക്ഷാമവും ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്ന വന്‍ ദുരിതങ്ങളാണ്. കേരളത്തിന്റെ സംസ്കാരത്തനിമയും മതസൌഹാര്‍ദ്ദവും നിലനിര്‍ത്തുന്ന ശാലീനമായ ഗ്രാമപ്രദേശമാണ് പുല്‍പറ്റ പഞ്ചായത്ത്.

Recent city comments:

  • MACHINGAL FAMILY COLONY. Abdul Aziz Mongam., jamsheed (guest) wrote 13 years ago:
    jamsheed
പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് on the map.

Recent city photos: